തിരുവല്ല: തപസ്യ കലാസാഹിത്യ വേദി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര നടൻ എം.ജി.സോമന്റെ അനുസ്മരണം നാളെ തിരുവല്ല ഗവ. എംപ്ലോയിസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന് കുറ്റൂർ മണ്ണടിപറമ്പിൽ വീട്ടിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് സിനിമാ വിചാരം എന്ന വിഷയത്തിൽ ശില്പശാല നടക്കും. ഉച്ചയ്ക്ക് 3മുതൽ സിനിമാ പ്രദർശനം. തുടർന്ന് എം.ജി.സോമൻ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി ഇന്നെനിക്കൊരു പൊട്ടുകുത്താൻ നൃത്താവിഷ്കാരം നടക്കും. വൈകിട്ട് 4ന് നടക്കുന്ന അനുസ്മരണ സഭ തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ ഉദ്ഘാടനം ചെയ്യും. നടനും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി തിരൂർ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കലാപ്രതിഭകളെ ആദരിക്കും. 22 വൃക്ഷതൈകൾ തിരുവല്ലയിൽ നടും.