പത്തനംതിട്ട : ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ചൈൽഡ് റെസ്‌ക്യൂ ഓഫീസർ ഫിലിപ്പ് പ്രിൻസിന്റെ നേതൃത്വത്തിൽ തിരു​വല്ല പൊലീ​സിന്റെ സഹാ​യ​ത്തോടെ തിരുവല്ല താലൂക്ക് ആശുപത്രി, പൊടിയാടി - നെടുമ്പ്രം പ്രദേശങ്ങളിൽ നിന്നുമായി ബാലവേലയിൽ ഏർപ്പെട്ട ഇതര സംസ്ഥാനക്കാരായ (ഉത്തർപ്രദേശ്, ബീഹാർ) രണ്ടുകുട്ടികളെ മോചിപ്പിച്ചു. കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും തുടർന്ന് താൽക്കാലിക സംരക്ഷണം ഉറപ്പാക്കുന്നതി​നായി ബാല​സം​ര​ക്ഷണ സ്ഥാപ​ന​ത്തി​ലാ​ക്കു​കയും ചെയ്തു.