പത്തനംതിട്ട .സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടക്കുമെന്ന് ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും വേലയും വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം .