പന്തളം: തോട്ടക്കോണം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെയും കരുത്ത് (പെൺകുട്ടികൾക്കുള്ള ആയോധന പരിശീലനം) ഹ്യൂമൻ റൈറ്റ്‌സ് എജ്യൂക്കേഷൻ, പാർലമെന്ററി ക്ലബ് എന്നിവയുടെയും ഉദ്ഘാടനം പന്തളം നഗരസഭാ അദ്ധ്യക്ഷ റ്റി.കെ.സ തി നിർവഹിച്ചു.പി.റ്റി.എ.പ്രസിഡന്റ് പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലസിത മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ സുനിതാ വേണു, കെ.ആർ, വിജയകുമാർ, മഞ്ജു വിശ്വനാഥ്, പി.ടി.എ.വൈസ് പ്രസിഡന്റ് രാജേഷ്, ആർ, ജയശ്രീ, ബി, യു ജിൻ, എഫ്, മോത്തിമോൾ, എ ,റഹിയാനത്ത്, എം, രമ്യ . റ്റി.ആർ, ആദിത്യ അമ്പാടി, അൽ ഫിഅയാസ്, മോഹൻ ,കെ. എന്നിവർ പ്രസംഗിച്ചു.