കാരംവേലി: രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരംവേലി മഹാത്മാ ജനസേവന കേന്ദ്രത്തിലെ അമ്മമാർക്ക് അന്നദാനം നടത്തി.ജില്ലാ ചെയർമാൻ നഹാസ് അദ്ധ്യക്ഷത വഹിച്ചു. ജവഹർബാലജനവേദി ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജിതിൻ കാരംവേലി,ആരിഫ്ഖാൻ,ജോമിവർഗീസ്,മഹാത്മാ ജനസേവന കേന്ദ്രം മാനേജർ ബഞ്ചമിൻ, ജെറിൻതോട്ടുപുറം, സുമേഷ്, റെന്നി എന്നിവർ പ്രസംഗിച്ചു.