കോഴഞ്ചേരി: കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനുമായിരുന്ന ഡോ.ജോർജ്ജ് മാത്യുവിന്റെ 36​ാമത് അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ 15ന് നടക്കും. പാർട്ടി ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്യും. അഡ്വ.ജി.എം.ഇടുക്കുളയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ജില്ലാ പ്രസിഡന്റ് എൻ.എം.രാജു,തിരുവല്ല മുൻസിപ്പൽ ചെയർമാൻ ചെരിയാൻ പോളച്ചിറയ്ക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് വി.പി.ഏബ്രഹാം,ജനറൽ കൺവീനർ കുര്യൻ മടയ്ക്കൽ എന്നിവർ അറിയിച്ചു.