അടൂർ: ശ്രീമൂലം മാർക്കറ്റിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് കൊടുക്കാത്ത നഗരസഭ ഭരണാധികാരികളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി മുൻസിപ്പൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. ബി.ജെ.പി മണ്ഡലം സെക്രട്ടറി രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു.ബിജെപി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.ടി.അജിത്ത് കുമാർ അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി മുൻസിപ്പൽ ജനറൽ സെക്രട്ടറി അനിയൻകുഞ്ഞ്,സുനിൽകുമാർ,സന്തോഷ്,രവീന്ദൻ പിള്ള, ഭാസ്ക്കരൻ,തങ്കപ്പൻ എന്നിവർ സംസാരിച്ചു.