പത്തനംതിട്ട : വെച്ചൂച്ചിറ, റാന്നി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാൾ നാലു കിലോ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായി.റാന്നി അത്തിക്കയം ചെമ്പനോലി,തകിടിയിൽ വീട്ടിൽ മുട്ടായി മണിയൻ എന്നു വിളിക്കുന്ന മണിയപ്പനെ(60)യാണ് വെച്ചുച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ആർ.സുരേഷിന്റെ നേതൃത്വത്തിൽ 4.180 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.മധുരയിൽ നിന്ന് കഞ്ചാവുമായി എരുമേലിയിൽ ബസിറങ്ങിയ മണിയപ്പൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ഓട്ടോ പിടിച്ച് വെച്ചൂച്ചിറയിലേക്ക് പോകുന്നതിനിടെ മണിപ്പുഴയിൽ കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നാണ് പിടിയിലായത്.