മുണ്ടിയപ്പള്ളി: മുണ്ടിയപ്പള്ളി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി. മുണ്ടിയപ്പള്ളി ബാങ്ക് പടി സി.എം.എസ് ഹൈസ്‌കൂൾ റോഡിന്റെ ശോചനീയാവസ്ഥയിലും, സ്ട്രീറ്റ് ലൈറ്റ് കത്താത്തത് മൂലം സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നതിലും പ്രതിഷേധിച്ചാണ് യോഗം നടത്തിയത്. പ്രസിഡന്റ് വർക്കി കുരുവിള, സെക്രട്ടറി ജേക്കബ്.ടി.ജോർജ്, ട്രഷറർ കെ.കെ.ജോർജ് എന്നിവർ പ്രസംഗിച്ചു.