കോന്നി- എസ്.എൻ.ഡി.പി യോഗം 82-ാം ശാഖയിലെ 28-ാമത് ഗുരുമന്ദിര പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ അഞ്ചിന് ഗുരുപൂജ. എട്ടിന് ഗുരുഭാഗവത പാരായണം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. 2.30ന് പ്രീതിലാൽ കോട്ടയം പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് സമൂഹപ്രാർത്ഥന. 6.30ന് ദീപാരാധന., പായസ വിതരണം. ഏഴിന് കുട്ടികളുടെ കലാപരിപാടികൾ.