a
രാപ്പകൽ സമരം

ഇളമണ്ണൂർ:കലഞ്ഞൂർ പഞ്ചായത്തിനെതിരെ കലഞ്ഞൂർ കൂടൽ മണ്ഡലം കമ്മിറ്റികളുടെ രാപ്പകൽ സമരം. കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം അമ്മയും കുഞ്ഞും ഹോസ്പിറ്റൽ നിലവാരത്തിലേക്ക് ഉയർത്തുവാൻ മുൻ എം.എൽ.എഅടൂർ പ്രകാശ് അനുവദിച്ച 3.50കോടി രൂപയുടെ പദ്ധതി അട്ടിമറിച്ച കലഞ്ഞൂർ പഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതിയ്‌ക്കെതിരെ കൂടൽ കലഞ്ഞൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ നടത്തുന്ന രാപ്പകൽ സമരം ഡി.സി.സി പ്രസിഡ‌ന്റ് ബാബു ജോർജ് ഉദ്‌ഘാടനം ചെയ്തു. എംപി ഫണ്ടിൽ നിന്ന് അനുവദിക്കുന്ന ഹൈമാസ്ററ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനു അനുമതി നൽകാതെയും നിലവിൽ ഉള്ള ഹൈ മാസ്ററ് ലൈറ്റുകളുടെ അറ്റകുറ്റ പണികൾ നടത്താതെയും കേവലം രാഷ്ട്രീയ ലാക്ക് നോക്കി പ്രാദേശിക വികസനം നിഷേധിക്കുന്ന പഞ്ചായത്ത്‌ നിലപാടിനെതിരെ കോൺഗ്രസ്‌ ശക്തമായ പ്രതിഷേധവുമായി മുൻപോട്ടു പോകുമെന്ന് കൂടൽ കലഞ്ഞൂർ മണ്ഡലം പ്രസിഡന്റുമാർ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ, കെ.പി.സി.സി അംഗങ്ങളായ മാത്യു കുളത്തിങ്കൽ, പി.മോഹൻ രാജ്, ഡി.സി.സി ജനറൽ സെക്രട്ടറി മാത്യു ചെറിയാൻ, കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ തോമസ് മാത്യു,ബിജു ആഴക്കാടൻ,രതീഷ് വലിയകോൺ, മനോജ്‌ മുറിഞ്ഞകൽ, അനീഷ് ഗോപിനാഥ്, എസ്.പി സജൻ, ലക്ഷ്മി അശോക്, ആശ സജി, സുധീർകുമാർ, ഹരികുമാർ, പിവി അനിയച്ചൻ, കെ വിജയമ്മ, ആൻസി ജോസ്, എബ്രഹാം എന്നിവർ സംസാരിച്ചു.