മല്ലപ്പള്ളി:കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെയും കേരള ഖാദി ബോർഡിന്റെയും സഹകരണത്തോടെ, ചാസിന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിലുള്ള ഖാദി പ്ലാസയിൽ ആരംഭിച്ച ക്രിസ്മസ് ന്യൂ ഇയർ ഖാദി വസ്ത്ര കരകൗശല ഫർണീച്ചർ ഗ്രാമീണ ഉല്പ്പന്ന മെഗാ മേളയുടെ ഉദ്ഘാടനം മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്
റെജി സാമുവേൽ ഉദ്ഘാടനം ചെയ്തു.ചാസ് ഖാദി ഡയറക്ടർ ഫാ.ജോർജ്ജ് മാന്തുരുത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മുൻ പഞ്ചായത്തംഗവും മല്ലപ്പള്ളി ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ റെജിപണിക്കമുറിയിൽ ആദ്യ വില്പന നിർവഹിച്ചു. ചാസ് ഖാദി അസി.മനേജർ ജോജോ കെ.സി,ഖാദി ഭവൻ മാനേജർ ബെന്നി ജോൺ ജോസഫ്,സനൂപ് എന്നിവർ പ്രസംഗിച്ചു.ഖാദി വസ്ത്രങ്ങൾക്ക് 30ശതമാനം സ്‌പെഷ്യൽ ഡിസ്‌കൗണ്ടും മറ്റു ഖാദി വ്യവസായ ഉല്പന്നങ്ങൾക്ക് ആകർഷകമായ വിലക്കുറവും ലഭ്യമാണ്. മേള ജനുവരി 18ന് സമാപിക്കും.