അടൂർ: പുസ്തകമേള അടൂരിലെ തല മുതിർന്ന എഴുത്തുകാരുടെ സംഗമ വേദിയായി മാറി. പ്രൊഫ.പ്രഭാകരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ തലമുതിർന്ന എഴുത്തുകാരെ ആദരിച്ചു. സംസ്കൃത പണ്ഡിതനായ എൻ.വി.നമ്പ്യാതിരി, സാഹിത്യ നിരൂപകൻ ഡോ., ടി.ആർ.രാഘവൻ, പ്രൊഫ.തുമ്പമൺ രവി, ഐക്കാട് പൊടിയൻ, ജോൺ കടമ്പനാട്, എം.ആർ.നാരായണനുണ്ണിത്താൻ, ശേഷയ്യർ അടൂർ എന്നിവരെയാണ് ആദരിച്ചത്. പ്രൊഫ.ശങ്കരനാരായണൻ, കൂടൽ ഷാജി,രാജേന്ദ്രൻ വയലാ,രാജു എ.നായർ എന്നിവർ ആശംസകൾ നേർന്നു.യുവകവി കാശിനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കവിയരങ്ങിൽ കോടിയാട്ട് രാമചന്ദ്രൻ, രാജേന്ദ്രൻ വയലാ, ഐക്കാട് പൊടിയൻ, ഡോ.അനൂപ് കുടൽ, ശേഷയ്യർ, സുചിത, സുഗത പ്രമോദ്, പ്രമോദ് കുരമ്പാല, മണിക്കുട്ടൻ അടൂർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.പുസ്തകമേളയിൽ ഇന്ന് വൈകിട്ട് 3 മുതൽ കഥയരങ്ങ്. 4മുതൽ പുസ്തക ചർച്ച, അനുഭവം പങ്കിടൽ എന്നിവ നടക്കും.