മല്ലപ്പള്ളി: നാഷണൽ ആയുഷ്മിഷന്റെയും സംസ്ഥാന സർക്കാർ ആയുഷ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മല്ലപ്പള്ളി ബ്ലോക്കിൽ നടപ്പിലാക്കിവരുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്തുതല ഔഷധസസ്യ ഉദ്യാനം നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി സ്‌കൂളിൽ പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. ആശോകം,ആര്യവേപ്പ്,ഞാവൽ,നെല്ലി,താന്നി,വേങ്ങ,മുള,കുമിഴ്,കൂവളം,ഉങ്ങ്,മണിമരുത്,നെന്മേനിവാക തുടങ്ങിയ ഔഷധ വൃക്ഷത്തൈകളാണ് ഔഷധോദ്യാനത്തിൽ നട്ടത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ് അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ, അംഗം മേരി ജോയ്, ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.റെസ്മി, ഡോ.അൻസ,സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജാൻസി കെ.സി.സ്റ്റാഫ് സെക്രട്ടറി ജോമോൻ, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.