പ്രമാടം: കോട്ടയംകര കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിസി ജയിംസ് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ആർ പ്രഭ, മെഡിക്കൽ ഓഫീസർ ഡോ. ഷെറിൻ ജോസ്, പി. എസ്. കമലാസനൻ, സി. എസ്. സാമുവൽ, സതി കമലഹാസൻ, ഹെൽത്ത് ഇൻപെക്ടർ ഷാ എന്നിവർ പ്രസംഗിച്ചു പഞ്ചായത്തിൽ ആറ് ആരോഗ്യ ഉപകേന്ദ്രങ്ങളുണ്ട്. എല്ലാ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾക്കും സ്വന്തം കെട്ടിടമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ സ്വപ്നമാണ് പുതിയ കെട്ടിടത്തോടെ യാഥാർത്ഥ്യമാകുന്നത്. പ്രമാടംപഞ്ചായത്തിലെ 8 ,9, 15 വാർഡുകൾക്കായാണ് കോട്ടയം കര ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. മാസത്തിൽ ഒരു തവണ ഡോക്ടറുടെ സേവനം ലഭിക്കും. ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും ഉണ്ടാകും.