മലയാലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ജനുവരി 15ന് നടക്കുന്ന ആഴിപൂജ അഗ്നി കാവടിക്ക് ആവശ്യമുളള വിറകിന് വേണ്ടിയുളള മരംമുറിക്കൽ ചടങ്ങിന്റെ വൃക്ഷ പൂജ നടന്നു. ക്ഷേത്രം മേൽശാന്തി ദേവദാസ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. രാമചന്ദ്രൻ ആചാരി ആദ്യ ഉളി കൊത്തി. ദേവസ്വം എ.ഒ ഗോപിനാഥപിളള, ഉപദേശക സമിതി പ്രസിഡന്റ് എൻ.മുരളി, സെക്രട്ടറി വി.ആർ. ജയചന്ദ്രൻ, അംഗങ്ങളായ അനിൽ ഇളംപ്ളാക്കൽ, അജി പി.എസ്, ബിജു കോഴികുന്നം, അനിൽ, അമൃതരാജ്, മധു ഗോപാലകൃഷ്ണൻ നായർ, മലയാലപ്പുഴ മോഹനൻ എന്നിവർ പങ്കെടുത്തു.