തിരുവല്ല: കിഫ്‌ബി ധനസഹായത്തോടെ നടക്കുന്ന ശുദ്ധജല വിപുലീകരണ പദ്ധതിയുടെ ഭാഗമായി നിലവിലുള്ളതും പുതിയതുമായ ചാനലുകൾ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ ആറുമുതൽ 15 ന് രാവിലെ 10 വരെ തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും കല്ലിശ്ശേരി ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം മുടങ്ങും.