കോന്നി : ഓമല്ലൂർ ശബരിഗിരി റീജിയണൽ സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രമാടം പൂങ്കാവ് ജംഗ്ഷനിൽ തുടങ്ങുന്ന നീതി മെഡിക്കൽ സ്റ്റോർ ഇന്ന് രാവിലെ പത്തിന് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ആദ്യ വില്പന നിർവഹിക്കും. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എ.ജി. പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം എലിസബേത്ത് അബു തുടങ്ങിയവർ പങ്കെടുക്കും.