അടൂർ: എം.സി റോഡിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. പുതുശേരി ഭാഗം പുലിമല സുധീഷ് ഭവനിൽ സുരേഷ് (42) നാണ് പരിക്കേറ്റത്. അടൂരിൽ നിന്ന് എനാത്ത് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രം സുരേഷിന്റെ ഇടതുകാലിന്റെ പാദത്തിൽ കൂടി കയറിയിറങ്ങി. ബുധനാഴ്ച്ച വൈകിട്ട് 3.30 നായിരുന്നു സംഭവം . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.