പത്തനംതിട്ട: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു. എസ്.എഫ്‌.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം അൻസിൽ അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് വൈഷ്ണവി ശൈലേഷ് അദ്ധ്യക്ഷത വഹിച്ചു.എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ സ്വാഗതം പറഞ്ഞു. എസ്.എഫ്‌.ഐ ജില്ലാ ജോയിൻ സെക്രട്ടറി ജയ്‌സൺ ജോസഫ് സാജൻ,ജില്ലാ കമ്മിറ്റി അംഗം ഉണ്ണി രവി എന്നിവർ പങ്കെടുത്തു. പത്തനംതിട്ട ഏരിയ കമ്മിറ്റി പ്രസിഡന്റ് ആശിഷ് യോഗത്തിന് നന്ദി പറഞ്ഞു.