പത്തനംതിട്ട : വിപണിയിൽ സവാളയുടെ വില കുറയുകയാണ്. ഇക്കണക്കിന് പോയാൽ അടുത്ത മാസം ആദ്യമോടെ അമ്പത് രൂപയിൽ താഴെയെത്തും. ജില്ലയിൽ ഇപ്പോൾ 100 മുതൽ 125 രൂപ വരെയാണ് സവാളയുടെ വില . മഴക്കെടുതിയിൽ കൃഷി നശിച്ചതാണ് വില കൂടാൻ കാരണം. ഇപ്പോൾ കൃഷി മെച്ചപ്പെടുകയും വിതരണം കൂടുകയും ചെയ്തതോടെ സവാളയുടെ വില കുറഞ്ഞു.

സവാളയുടെ വിലയും ആവശ്യവും വർദ്ധിച്ചപ്പോൾ പകരം വിദേശ സവാള എത്തിയെങ്കിലും സാധാരണ സവാളയുടെ ഗുണവും രുചിയും ഇതിനുണ്ടായിരുന്നില്ല. ജില്ലയിൽ പൂനൈ, കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് സവാളയെത്തുന്നത്. വില കൂടിയത് കാരണം സപ്ലൈകോ വഴി സവാള വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

"സവാള എല്ലാ കറികൾക്കും വേണം. അത് കൊണ്ട് തന്നെ എല്ലാവരും വാങ്ങും. പക്ഷെ വില കൂടിയതിൽ പിന്നെ ആവശ്യക്കാർ കുറവാണ്. അത്ര അത്യാവശ്യം വേണം എന്നുള്ളവരെ വാങ്ങു. ചെറിയ ഉള്ളിയ്ക്കും നല്ല വിലയാണ്. "

നാദിർഷാ

പച്ചക്കറി വ്യാപാരി

സവാള വില : ₹100 - ₹125