അടൂർ : ഏറത്ത് പഞ്ചായത്ത് കാർഷിക കാർഷികേതര സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ടി.ഡി.സജി അദ്ധ്യക്ഷനായിരുന്നു.10 ലക്ഷം രൂപയുടെ ആദ്യ നിക്ഷേപം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അനിൽ ഏറ്റുവാങ്ങി. ഷൈലാറെജി, ടി ഡി ബൈജു, അഡ്വ.എസ്.മനോജ്, ജെ.ശൈലേന്ദ്രനാഥ്, രാജേഷ് കുമാർ, ടി. സരസ്വതി, ബാബുചന്ദ്രൻ , സരസ്വതി, മിനി, ഹരികൃഷ്ണൻ, ഡി. ജയകുമാർ എന്നിവർ സംസാരിച്ചു.