പത്തനംതിട്ട : പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക.,ദേശീയ പൗരത്വ റജിസ്റ്റർ രാജ്യവ്യാപകമായിനടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കേരളത്തിൽ പൗരത്വ റജിസ്റ്റർ നടപ്പാക്കില്ലെന്ന് കേരള നിയമസഭ പ്രഖ്യാപിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻസി.പി.ഐ(എംഎൽ) റെഡ്ഫ്‌ളാഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. എം.സജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.ഐ. ജോസഫ്, പി. രാജീവ്, വി.വി. മാത്യു, സാം കെ. ജോൺ, ഷാജികെ.ജി., മോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.