തിരുവല്ല : ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം ആയുർവേദ സിദ്ധ ഹോസ്പിറ്റലിന്റെ പുതിയ ഒ.പി.ക്ലിനിക് തിരുവല്ല ബിലീവേഴ്‌സ് ചർച്ച് സിറ്റി ക്ലിനിക്കിൽ പ്രവർത്തനം ആരംഭിച്ചു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാദർ സിജോ പന്തപ്പള്ളി ഉദ്ഘാടനം ചെയ്തു.എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിലും വൈകിട്ട് 4 മുതൽ 7 വരെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ആയുർവേദ മരുന്നുകളും ലഭ്യമാണ്.മുൻകൂർ ബുക്കിംഗിന് :0469-2734000,7025534447.