പത്തനംതിട്ട: പൗരത്വബിൽ,വിലക്കയറ്റം,കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ, മാർക്ക് ദാനം തുടങ്ങിയ നടപടികളിലൂടെ ജനദ്രോഹം നടത്തുന്ന മോദിപിണറായി സർക്കാരുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ തുടക്കമാണ് കളക്ട്രേറ്റ് പ്രതിഷേധ ധർണയെന്ന് ജനതാദൾ (യു.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോൺ ജോൺ പറഞ്ഞു.കളക്ട്രേറ്റ് പടിക്കൽ നടന്ന യു.ഡി.എഫ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ,മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൾ റഹ്മാൻ,മുൻ എം.എൽ.എ മാരായ ജോസഫ് എം.പുതുശേരി,മാലേത്ത് സരളാദേവി,അഡ്വ.ജോർജ്ജ് വർഗീസ്,പി. മോഹൻരാജ്, അഡ്വ.പഴകുളം മധു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാ ദേവി,മുൻസിപ്പൽ ചെയർമാൻമാരായ ചെറിയാൻ പോളച്ചിറയ്ക്കൽ,റോസ്ലിൻ സന്തോഷ്,സനോജ് മേമന, മണ്ണടി വിഷ്ണു, ശ്രീകോമളൻ, അഡ്വ.കെ.പ്രതാപൻ,എ.ഷംസുദ്ദീൻ,വൈ.യാക്കൂബ്, ജോൺ കെ മാത്യൂസ്,ഏബ്രഹാം കലമണ്ണിൽ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, അഡ്വ. എ. സുരേഷ് കുമാർ, സജി കൊട്ടക്കാട്,റിങ്കു ചെറിയാൻ, ഹരികുമാർ പൂതങ്കര,ജി.രഘുനാഥ്, കാട്ടൂർ അബ്ദുൾ സലാം,ടി.എം. ഹമീദ്, കെ.എൻ അച്യുതൻ,ജോസഫ് തോമസ്,അഡ്വ. വി.ടി അജോമോൻ, അബ്ദുൾ കലാം ആസാദ്, ബാബു വർഗ്ഗീസ്,ദീപു ഉമ്മൻ,പി.എൻ ശാന്തജൻ തുടങ്ങിയവർ പ്രസംഗിച്ചു.