thode
...... പടം... പ്ളാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിലൂടെ ഒഴുകുന്ന തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നു

കൊടുമൺ: പ്ളാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിലൂടെ ഒഴുകുന്ന തോട്ടിലേക്ക് കക്കൂസ്, കോഴി, താറാവ് ഫാമിലി ലെ മാലിന്യങ്ങൾ ഒഴുക്കിവിടുന്നതായി പരാതി.വള്ളിക്കോട്- കോട്ടയം ആഴക്കൂട്ടം ഭാഗത്ത് കോർപ്പറേഷന്റെ ഇ ഡിവിഷനിലാണ് സംഭവം.ഇവിടെ കോർപ്പറേഷന്റെ കോഴി,താറാവ് ഫാം പ്രവർത്തിക്കുന്നുണ്ട്.ഈ ഫാമിലെ മുഴുവൻ മാലിന്യവും സമീപത്തെ തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്.ഫാമിലെ കക്കൂസ് മാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. രണ്ടായിരത്തോളം താറാവുകളെയും കോഴികളെയുമാണ് ഇവിടെ വളർത്തുന്നത്.കുടിവെള്ളത്തിനും കുടിക്കാനുമായി തൊഴിലാളികൾ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.തൊഴിലാളികൾ താമസിക്കുന്ന നിരവധി ലയങ്ങൾ ഇവിടെയുണ്ട്. തോട്ടിലെ വെള്ളത്തിൽ കുളിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി തൊഴിലാളികൾ പറയുന്നു. ചിലരുടെ ശരീരം മുഴുവൻ പാടുകളും കാണുന്നുണ്ട്.വകയാർ,പുളിഞ്ചാണി, കല്ലേലി വഴി ഒഴുകി അച്ചൻകോവിലാറ്റിലാണ് തോട് ചെന്നുചേരുന്നത്. മാലിന്യം ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഡിവിഷൻ മാനേജരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു.