തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ ആഴിപൂജാ ഉത്സവം നാളെ നടക്കും. രാവിലെ 6.30​ന് പാദപ്രതിഷ്ഠയും പന്തലൊരുക്കും. വൈകിട്ട് ആറിന് അയ്യപ്പൻവിളക്ക്,എഴുന്നളളത്ത്.എട്ടിന് കഞ്ഞി വിതരണം.ഒമ്പത് മുതൽ ശരണം വിളിയും ആഴിപൂജയും.പെരിങ്ങര മാനവ ഗ്രാമസേവാ സമിതി ശരണകീർത്തനം അവതരിപ്പിക്കും. പേരകത്ത് സുകുമാരൻ സ്വാമിയാണ് ഗുരുസ്വാമി. ചാത്തങ്കരി അത്തപ്പൂക്കള സൗഹൃദവേദിയാണ് ഉത്സവം സമർപ്പിക്കുന്നത്.