പത്തനംതിട്ട : കുമ്പഴ ആസ്ഥാനമാക്കി പുതിയ വില്ലേജ് വേണമെന്ന് നഗരസഭാ കൗൺസിൽ പ്രത്യേക പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. 32 വാർഡുകളുള്ള നഗരസഭയിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് നഗരസഭാ അതിർത്തിയിലുള്ള ഏക വില്ലേജ് ഓഫീസായ പത്തനംതിട്ട വില്ലേജ് ഓഫീസിനെയാണ്. ഈ വില്ലേജ് ഓഫീസ് പരിധിയിൽ ഏകദേശം 45000 തണ്ടപേരുകൾ നിലവിലുണ്ട്. മാസം ശരാശരി 2500 ൽ പരം വിവിധ സർട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും വിതരണം ചെയ്യേണ്ടി വരുന്നത്. സ്കൂൾ, കോളേജ് അഡ്മിഷൻ സമയങ്ങളിലും മറ്റും വലിയ തരത്തിലുള്ള തിരക്കും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും മൂലം സാധാരണ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ്.

കുമ്പഴ തെരഞ്ഞെടുത്തത്

പത്തനംതിട്ട നഗരസഭയുടെ ഉപനഗരമെന്നതിലുപരി മലയാലപ്പുഴ, എവുപ്പുരമുരുപ്പ്, നെടുമനാൽ, തുണ്ടുമൺകര, മൈലാടുപാറ, കുമ്പഴ നോർത്ത്, കുലശേഖറപതി, കണ്ണങ്കര, തുണ്ടുമൺകര, മൈലാടും പാറ, കുമ്പഴ നോർത്ത് കുലശേഖരപതി, കണ്ണങ്കര, മല്ലശ്ശേരി, മൈലപ്ര ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം ഏകദേശം 12000 ൽ അധികം ജനങ്ങൾക്ക് എളുപ്പത്തിൽ കുമ്പഴ എത്തുന്നതിനുള്ള റോഡ് സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്.

നഗരസഭയിലെ 11,12,13,14,15,16, 17,18, 19, 20, 21, 22 വാർഡുകൾ ഉൾപ്പെടുത്തി കുമ്പഴ ആസ്ഥാനമാക്കിയാണ് പുതിയ വില്ലേജ് സ്ഥാപിക്കണമെന്ന ആവശ്യം.

23.5 ചതുരശ്ര കി.മി വിസ്തൃതിയുള്ള പത്തനംതിട്ട നഗരസഭയിലെ ജനസംഖ്യ 2011 സെൻസസ് പ്രകാരം 37545 ആണ്.

"പത്തനംതിട്ട വില്ലേജ് ഓഫീസ് പരിധിയിൽ മലയാലപ്പുഴ മുതൽ പുത്തൻപീടികവരെ ഉൾപ്പെടും. ഇപ്പോൾ അത്യാവശ്യം എന്തെങ്കിലും സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ പോലും കാലതാമസം നേരിടേണ്ടി വരും. സ്കൂൾ, കോളേജ് അഡ്മിഷൻ സമയം ആവുമ്പോൾ തിരക്ക് ഒന്നുകൂടി വർദ്ധിക്കും. ഇത്രയും ആളുകളുടെ ആവശ്യങ്ങൾ യഥാസമയം നടക്കില്ല. അത് കൊണ്ട് തന്നെയാണ് ഇങ്ങനെയൊരു ആവശ്യം. "

കെ.ആർ അരവിന്ദാക്ഷൻ നായർ

(കൗൺസിലർ, വാർഡ് 15)