വളഞ്ഞവട്ടം: കുന്നേൽ പരേതനായ കെ.സി.യോഹന്നാന്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. സംസ്‌കാരം 16ന് 11ന് വളഞ്ഞവട്ടം ഐപിസി ബഥേൽ സഭ സെമിത്തേരിയിൽ. കവിയൂർ പൗവ്വത്തിൽമലയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൻ (നവോദയ വിദ്യാലയം, നേര്യമംഗലം), ജെയിംസ് (കുവൈത്ത്), ഗ്രെയ്‌സ് (ദുബായ്). മരുമക്കൾ: സോബി, സുനിത (കുവൈത്ത്), ബെന്നി (ദുബായ്).