miyan

മല്ലപ്പള്ളി: ഇതര സംസ്ഥാന തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ മരിച്ചു. ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ഗൗരിപൂർ പി.ഒ.യിൽ പുരുസോട്ടംപൂരിൽ അലിസർ മിയാന്റെ മകൻ ബിസ്മില്ല മിയാൻ (43) ആണ് മരിച്ചത്. വെണ്ണിക്കുളത്ത് താമസമാക്കി മേസ്തിരിപണി ചെയ്തുവരികയായിരുന്നു. മൂശാരിക്കവലയ്ക്ക് സമീപം പണി നടക്കുന്ന വീട്ടിൽ ഇന്നലെ ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.