പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എല്ലാ ജീവനക്കാരും അണിനിരക്കുന്നതിനും ജനുവരി 8 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനും കേരള എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.ഫിറോസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.വി.സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എസ്.സുരേഷ് കുമാർ പ്രസംഗിച്ചു. ചർച്ചയിൽ അനാമിക ബാബു ,ഷെബി ഷാജഹാൻ, ആർ. ഷീജ, എം.വി.സുമ, മിലൻ.എസ്, ബി.വിനോദ് കുമാർ, കെ.കെ. രമണി എന്നിവർ പങ്കെടുത്തു.