ഇലന്തൂർ: ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ കെ.പി.മുകുന്ദനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് അദ്ദേഹം പ്രസിഡന്റായത്. കോൺഗ്രസ് പത്തനംതിട്ട ബ്ളോക്ക് സെക്രട്ടറിയും കേരള അഡ്വക്കേറ്റ് ക്ളാർക്ക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. ഇലന്തൂർ സർവീസ് സഹകരണബാങ്ക് മുൻ ഡയറക്ടർ ബോർഡംഗമാണ്. ഒൻപത് വർഷമായി പഞ്ചായത്തംഗമാണ്.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലൽ എൽ.ഡി.എഫിലെ പ്രിസ്റ്റാേ പി.തോമസിനെയാണ് മുകുന്ദൻ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് ആറ്, എൽ.ഡി.എഫിന് നാല്, ബി.ജെ.പിക്ക് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പിയിലെ രണ്ടംഗങ്ങൾ എത്തിയില്ല. ഒരംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
'' സ്റ്റേഡിയം വികസനം, മാർക്കറ്റ് നവീകരണം, കുടിവെളള പ്രശ്നം, ഗവ. കോളേജിന് സ്ഥലം കണ്ടെത്തൽ തുടങ്ങിയവക്ക് മുൻഗണന നൽകും.
കെ.പി.മുകുന്ദൻ.