കോഴഞ്ചേരി : പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡി.വൈ.എഫ്‌.ഐ കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ഹെഡ് പോസ്റ്റാഫീസ് പിക്കറ്റിംഗും നടത്തി. യോഗം ജില്ലാ സെക്രട്ടറി പി. ബി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ. സുബീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പൗരത്വ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ഏരിയാ സെക്രട്ടറി ബിജിലി പി. ഈശോ, സജിത് പി ആനന്ദ്, നൈജിൽ കെ. ജോൺ, മാർട്ടിൻ ക്രിസ്റ്റി , സുധീഷ് ബാബു, അനീഷ് പ്ലാച്ചേരി, രേഷ്മ കെ.എസ് എന്നിവർ സംസാരിച്ചു.