അടൂർ: അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം, ഡയറി ക്ലബ്, ബ്രേക് ത്രൂ സയൻസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ വലയ സൂര്യഗ്രഹണത്തെപ്പറ്റി സെമിനാർ നടത്തി. ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ് ഉദ്ഘാടനം ചെയ്തു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ.പി.എൻ.തങ്കച്ചൻ ക്ലാസ്സ് നയിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആശാ ഷാജി ,ഗ്രാമ പഞ്ചായത്തംഗം കുഞ്ഞുമോൾ കൊച്ചു പാപ്പി, സുനിൽ ബാബു, അനിൽകുമാർ .കെ .ജി, സുരേഷ്.എൻ, പി.ആർ.ഗിരീഷ്, സുരേഷ് കുമാർ, ഡോ.എം.ഷെബീർ എന്നിവർ പ്രസംഗിച്ചു.