പത്തനംതിട്ട : രക്ഷിതാവ് വഴക്ക് പറഞ്ഞതിന് രാത്രിയിൽ വീട് വിട്ടിറങ്ങിയ 15 കാരെനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തി. മേക്കൊഴൂരിൽ നിന്ന് ചൊവ്വാഴ്ച രാത്രി 12.30 ഓടെ കാണാതായ 15 വയസ്സുള്ള വിദ്യാർത്ഥിയെ നേരം പുലരുന്നതിനു മുമ്പ് അന്വേഷിച്ചു കണ്ടുപിടിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി രക്ഷിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടുപോവുകയായിരുന്നു. പത്തനംതിട്ട പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഡിവൈ.എസ്.പി സജീവ്, സി.ഐ ന്യൂമാൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. മറ്റൊരു മിസ്സിംഗ് കേസിന്റെ അന്വേഷണത്തിനായി ചിറ്റാർ ആയിരുന്ന
എസ്.ഐ പ്രജീഷ്, എ.എസ്‌.ഐ ഹുമയൂൺ, സി.പി.ഒ സറഫുദ്ദീൻ, സജികുമാർ, രഞ്ജിത്, രഘു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചെത്തി. മേക്കൊഴൂർ ഉള്ള കുട്ടിയുടെ വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടുകൂടി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. അതേസമയം തന്നെ മറ്റ് സ്റ്റേഷനുകളിലേക്കും പട്രോളിംഗ് മൊബൈലുകളിലേക്കും വയർലെസ് മുഖേന വിവരങ്ങൾ അറിയിച്ചു. റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും ചെയ്തു. തിരുവല്ല, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അവിടുത്തെ പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. അടൂർ, പന്തളം, പത്തനംതിട്ട സ്റ്റാൻഡുകളിൽ മറ്റൊരു ടീം തിരച്ചിൽ നടത്തി. രാത്രി തന്നെ മേക്കൊഴൂർ സർവീസ് സഹകരണ ബാങ്കിലെ ക്യാമറ പരിശോധിച്ചതിൽ കാണാതായ വിദ്യാർത്ഥി രാത്രി ഒൻപതരയോടെ മണ്ണാറക്കുളഞ്ഞി ഭാഗത്തേക്ക് നടന്നു പോകുന്നത് കണ്ടു. കുട്ടി പോയ സമയം ധരിച്ച് വസ്ത്രത്തെ പറ്റിയും ധാരണയുണ്ടായി. രാത്രി 11. 30 ന് എസ്‌.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചിറ്റാറിലേക്ക് അന്വേഷണത്തിനു പോയപ്പോൾ ഇതേ വസ്ത്രം ധരിച്ച ഒരു വിദ്യാർത്ഥി കുമ്പളാംപൊയ്കയിൽ നിന്ന് പമ്പ ബസ്സിൽ കയറി പോകുന്നത് കണ്ടു. നിലയ്ക്കൽ, പമ്പ, സന്നിധാനം കൺട്രോൾ റൂമുകളെയും െപാലീസ് സ്റ്റേഷനുകളേയും വിവരമറിയിച്ചു. ഫോട്ടോ വാട്‌സപ്പിൽ അയച്ചു കൊടുത്തു. പമ്പാ സി. െഐ വിജയന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കാണാതായ വിദ്യാർത്ഥിയെ പമ്പയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ വിശദമായി േചാദ്യം െചയ്ത ശേ ഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.