a
ഏനാദിമംഗലത്ത് നെൽകൃഷിയിറക്കാൻ കുട്ടി കൂട്ടം രംഗത്ത്

ഇളമണ്ണൂർ: നെൽകൃഷിയുടെ തിരക്കിലാണ് ഇളമണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രവർത്തകർ . വർഷങ്ങളായി തരിശുകിടന്ന ഇളമണ്ണൂർ മാതറ ഏലായിലെ മൂന്ന് ഏക്കർ പാടശേഖരം പാഠം ഒന്ന് പാഠത്തേക്ക് എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിപ്രകാരം കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിലൂടെ കടന്നുപോകുന്ന കെ.പി. റോഡിന്റെ ഇരുവശങ്ങളും നെൽക്കതിരുകളാൽ സമൃദ്ധമായിരുന്നു ഒരുകാലത്ത്. കൃഷിചെയ്യാൻ ആളില്ലാതായതോടെ പിന്നീട് തരിശായി. സമീപ പഞ്ചായത്തായ കൊടുണ്ണിലെ തരിശുരഹിത കൃഷിയാണ് കുട്ടികളുടെ മാതൃക. എല്ലാ ജോലികളും കുട്ടികൾചെയ്യും. ജ്യോതി ഇനത്തിൽപ്പെട്ട നെൽവിത്ത് ഏനാദിമംഗലം കൃഷിഭവനിൽ നിന്നാണ് നൽകിയത്. കൃഷി ഓഫീസർ ഷിബിന ഇല്യാസ് സഹായത്തിനുണ്ട്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ് നെല്ല് വിതച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എസ്. ബിജു, സ്റ്റാഫ് സെക്രട്ടറി എൻ. കെ. സതികുമാർ, സ്കൂൾ മാനേജർ കെ. ആർ. ഹരിഷ് , പ്രിൻസിപ്പൽ രാജശ്രീ, പ്രോഗ്രാം ഓഫീസർ മിനി കെ.എൻ തുടങ്ങിയവർ നേതൃത്വം നൽകി

c
ഏനാദിമംഗലത്ത് നെൽകൃഷിയിറക്കാൻ കുട്ടി കൂട്ടം രംഗത്ത്