ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ 1881-ാം പാണ്ടനാട് ശാഖയിലെ പാണ്ടനാട് മിത്രമഠം ശ്രീനാരായണ
കൺവെൻഷനും 6-ാമത് പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ചുള്ള ഉദ്ഘാടന സമ്മേളനവും 15ന് യൂണിയൻ ജോ.കൺവീനർ ഡോ.ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ ബൈജു അറുകുഴി അദ്ധ്യക്ഷനായിരിക്കും. തന്ത്രി രഞ്ജു അനന്തഭദ്രത്ത് ഭദ്രദീപം തെളിക്കും. തുറവൂർ ദേവരാജ് അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.എൻ.പ്രസാദ്, പ്രസിഡന്റ് സുനീഷ് മുടിയേൽ എന്നിവർ സംസാരിക്കും. 16 ന് വൈകിട്ട് 5.30 ന് ഷൈലജ സുധൻ
മണറുകാടിന്റെ പ്രഭാഷണവും 17 ന് വൈകിട്ട് 6.30
ന് ഷൈലജ ഷാജി കോട്ടയത്തിന്റെ പ്രഭാഷണവും നടക്കും. 18ന് വൈകിട്ട്
6.30ന് ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ പ്രഭാഷണവും
19 ന് വൈകിട്ട് 5.30 ന് ഗുരുധർമ്മ പ്രജാസഭ
ജില്ലാ പ്രസിഡന്റ് ഡോ.കെ.സുശീലയുടെ പ്രഭാഷണവും
ഉണ്ടായിരിക്കും. തുടർന്ന് 6.30 ന് ദീപാരാധന, ദീപക്കാഴ്ച.
20 ന് 6.30 ന് മഹാശാന്തിഹവനം 10 ന് കലശപൂജ,
കലശാഭിഷേകം തുടർന്ന് മഹാഗുരുപൂജ , ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5ന് നടതുറക്കൽ, 6ന് പുഷ്പാഭിഷേകം, 6.30 ന് ദീപാരാധന, ദീപക്കാഴ്ച,സമൂഹപ്രാർത്ഥന, 8ന് ശ്രീഭദ്രാ കുത്തിയോട്ട സമിതി
അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടും ചുവടും.