നാരങ്ങാനം: എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയനിലെ വരട്ടുചിറ ശാഖയിൽ ഗുരദേവക്ഷേത്രത്തിന് യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, സെക്രട്ടറി ജി.ദിവാകരൻ എന്നിവർ ചേർന്ന് ശിലയിട്ടു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട് ,യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാഖേഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ജിനുദാസ് ,സുവർണ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ ,സെക്രട്ടറി അനിതാ ഉണ്ണിക്കൃഷ്ണൻ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷിജു.എം.എസ്, ശാഖാ പ്രസിഡന്റ് പി.കെ.രാജു, സെക്രട്ടറി മധു.വി.ടി, വൈസ് പ്രസിഡന്റ് സുനിൽകുമാർ, എന്നിവർ പങ്കെടുത്തു