പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ ഇന്ന് രാവിലെ 9ന് വാര്യാപുരം ചിറകാല മിൽമാ ഹാളിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിക്കും. സാംസ്കാരിക രംഗം പ്രതിരോധത്തിന്റെ പടക്കളം എന്ന വിഷയത്തെ ആസ്പദമാക്കി കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികയേൻ നായർ പ്രബന്ധം അവതരിപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പി.ടി.രാജപ്പൻ മോഡറേറ്ററായിരിക്കും.
വായനാമത്സര വിജയികൾക്കുളള ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഇലന്തൂർ ബ്ലോക്ക് അംഗം എം.ബി സത്യൻ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിജോൺ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ. അമ്മിണിയമ്മ എന്നിവർ വിതരണം ചെയ്യും.