വാഴമുട്ടം: എസ്.എൻ.ഡി.പി യോഗം വാഴമുട്ടം ഇൗസ്റ്റ് 1540 ാം ശാഖ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 18ന് രാവിലെ 10ന് നടക്കുമെന്ന് സെക്രട്ടറി ഇൻ ചാർജ് കെ.സി.സുരേന്ദ്രൻ അറിയിച്ചു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ, ഡയറക്ടർ ബോർഡംഗം സി.എൻ.വിക്രമൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കൗൺസിലർമാരായ പി.കെ പ്രസന്നകുമാർ, കെ.എസ്.സുരേശൻ, പി.വി രണേഷ്, പി.സലിംകുമാർ, എസ്.സജിനാഥ്, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ.സലിലനാഥ് തുടങ്ങിയവർ സംസാരിക്കും.