തിരുവല്ല : പെരിങ്ങര ഗണപതിക്ഷേത്രത്തിന് സമീപം ആനാരി വടക്കേതിൽ സോമരാജൻ മത്സ്യബന്ധനത്തിനായി ഉപയോഗിച്ച വലയിൽ കുടുങ്ങി അവശനിലയിലായ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി. ചക്കുളത്തുകാവ് സ്വദേശി പ്രജീഷ് ആണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. പാമ്പിന് ഏകദേശം അഞ്ചര അടിയിൽ അധികം നീളമുണ്ട്. ഫോറസ്റ്റ് അധികൃതർക്ക് പാമ്പിനെ കൈമാറും. സമീപപ്രദേശങ്ങളിൽ നിന്ന് നിരവധി തവണ പ്രജീഷ് പാമ്പുകളെ പിടികൂടിയിട്ടുണ്ട്.