പത്തനംതിട്ട :ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം വൻ മുന്നേറ്റമുണ്ടാക്കിയതായി മന്ത്രി കെ.ടി ജലീൽ പറഞ്ഞു. കോന്നി ഐ.എച്ച്ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു യൂണിവേഴ്‌സിറ്റി മറ്റൊരു യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് അംഗീകരിച്ചിരുന്നില്ല. എന്നാൽ സർക്കാരിന്റെ ഇടപെടൽമൂലം ഈ സമ്പ്രദായം മാറി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ കോളേജുകളിലും ഡിഗ്രി, പിജി കോഴ്‌സുകളുടെ ക്ലാസുകൾ ഒരേ ദിവസം ആരംഭിച്ചു.
മാലിദ്വീപിൽ നിന്ന് കുട്ടികളെ ഉന്നതപഠനത്തിനായി കേരളത്തിൽ എത്തിക്കുന്നതു സംബന്ധിച്ച് അവിടുത്തെ സർക്കാരുമായി സംസാരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.യു. ജനീഷ് കുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.പി.സുരേഷ്‌കുമാർ, ഗ്രാമ പഞ്ചായത്തംഗം ഷീജ സുരേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ സി.എസ് ബിന്ദു, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി സന്തോഷ് കുമാർ, തണ്ണിത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ പ്രസാദ്, സജി കളക്കാട്ട്, എലിമുളളംപ്ലാക്കൽ ജി.എച്ച്എസ്എസ് പ്രിൻസിപ്പൽ കെ.എസ്. ഷീല, കോളേജ് യൂണിയൻ ചെയർമാൻ സാഹിൽ കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി അശ്വതി ആർ. നായർ, എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ കെ.എസ്. സരിതമോൾ, പ്രിൻസിപ്പൽ ബി. ശ്യാംലാൽ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വി.വി.അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.