നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി അടയ്ക്കുന്നതിന് മുഴുവൻ വാർഡുകളിലും കളക്ഷൻ ക്യാമ്പുകൾ നട​ക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തന സമയം. വാർഡ്, തീയതി, സ്ഥലം ക്രമത്തിൽ...​ 1- 17ന് വലിയകുളം അംഗൻവാ​ടി, വാർഡ് 2- 21ന് കണമുക്ക്, വാർഡ് 3 ​ ജനുവരി 1ന് മഠത്തുംപടി ജംഗ്ഷൻ, വാർഡ് 4 21ന് കണമുക്ക് ജം​ഗ്​ഷൻ, വാർഡ് 5 - 4ന് അന്ത്യാളൻകാവു പോസ്റ്റ് ഓഫീസ് ജംഗ്ഷൻ. വാർഡ് 6 - 19ന് കല്ലേലി ജം​ഗ്ഷൻ, വാർഡ് 7 - 19ന് കല്ലേലി ജം​ഗ്ഷൻ, വാർഡ് 8 - 26ന് കല്ലൂർ ജം​ഗ്ഷൻ, വാർഡ് 9 - 28ന് കടമ്മനിട്ട ജംഗ്​ഷൻ, വാർഡ് 10 - 31ന് കാഞ്ഞിരപ്പാറ ജം​ഗ്ഷൻ, വാർഡ് 11- 18ന് മധുമല കമ്യൂണിറ്റി ഹാൾ, വാർഡ് 12 - 23ന് കുരീക്കാട്ടിൽ പടി, വാർഡ് 13 - ജനുവരി 4ന് നിരന്ന കാലാജം​ഗ്ഷൻ, വാർഡ് 14, 3ന് വട്ടക്കാവ് അംഗൻവാടി.