അടൂർ: എസ്.എൻ.ഡി.പി യോഗം ഹാളിൽ നടന്നുവരുന്ന അടൂർ പുസ്തക മേള ഇന്ന് സമാപിക്കും. മേളയിൽ നടന്ന കഥയരങ്ങ് വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. ആർ.സി.നായർ, കെ.യു.ശ്രീകുമാർ, രാജേന്ദ്രൻ വയലാ, ഗിരിജാകുമാരി, ശ്രീനാകുമാരി, സത്യൻ, സുചിത വി.എച്ച് എന്നിവർ കഥകൾ അവതരിപ്പിച്ചു. തുടർന്നു നടന്ന പുസ്തക ചർച്ചയിൽ മേരി കുര്യൻ, ലക്ഷ്മി മംഗലത്ത് എന്നിവർ സംസാരിച്ചു. അടൂരിന്റെ പ്രാദേശിക ചരിത്രം രൂപപ്പെടുത്തുന്നതിനുള്ള ശില്പശാലയിൽ രാജേന്ദ്രൻ വയലായുടെ അദ്ധ്യക്ഷതയിൽ കോടിയാട്ട് രാമചന്ദ്രൻ രൂപരേഖ അവതരിപ്പിച്ചു. പുസ്തകമേളയിൽ ഇന്ന് രാവിലെ 10 മുതൽ കുട്ടികൾക്കും വനിതകൾക്കുമുള്ള സാഹിത്യ വൈജ്ഞാനിക മത്സരങ്ങൾ നടക്കും.