പത്തനംതിട്ട : മെഴുവേലി ബാങ്ക് കവർച്ച കേസിലെ ഒന്നാം പ്രതിയെ നിരോധിത പുകയില ഉത്പന്നമായ മൂന്ന് ചാക്ക് ഹാൻസുമായി ഇലവുംതിട്ട പൊലീസ് അറസ്റ്റുചെയ്തു. മെഴുവേലി തുണ്ടുപറമ്പിൽ ബിനു(46) ആണ് വ്യാഴാഴ്ച രാത്രി പിടിയിലായത്. ഇയാളുടെ ആലക്കോടുള്ള വീടിന് മുന്നിൽ കിടന്ന കാറിൽ നിന്നാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. 2011 ലെ ബാങ്ക് കവർച്ചാ കേസിലെ ഒന്നാം പ്രതിയായ ഇയാൾ ജാമ്യത്തിലാണ്.. ഇലവുംതിട്ട എസ്.ഐ. ഗോപന്റെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിലാണ് അറസ്റ്റ്. എസ്‌ഐ മാരായ രഞ്ചു, രാധാകൃഷ്ണൻ, സിപിഒ ശ്യാം തുടങ്ങിയവരും ഉണ്ടായിരുന്നു.
ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്.പി ആർ ജോസിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റിനർക്കോട്ടിക് ടീമിന്റെ സഹായത്തോടെ നിരന്തര നിരീക്ഷണത്തിലായിരുന്നു ബിനു.