പത്തനംതിട്ട. പൗരത്വ ഭേദഗതി ബിൽ നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ആശയത്തിന് എതിരായതിനാൽ മതേതരത്വത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും അവജ്ഞയോടെ തള്ളിക്കളയണമെന്ന് ദക്ഷിണ കേരള ജംഅത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ മൗലവി പറഞ്ഞു. പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിലേക്ക് നടന്ന പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാജി വി. ഷെയ്ക്ക് അദ്ധ്യക്ഷത വഹിച്ചു.
അബ്ദുൽ ഗഫൂർ മൗലവി, മുഹമ്മദ് ഷാഫി മൗലവി,സമീഅ് മൗലവി തുടങ്ങിയവർ സംസാരി ച്ചു.അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക് കെ.എം. മുഹമ്മദ് അലി അഫ്‌സൽ.എസ്, ബിസ്മില്ലാഖാൻ, എം.കെ മുഹമ്മദലി മൗലവി, അബ്ദുൽ റഷീദ് മൗലവി, എ. ഷംസുദ്ദീൻ, ടി.എം.ഹമീദ്, മുഹമ്മദ് ബി. സലീം, അബ്ദുൽ കരീം തെക്കേത്ത്, ഉസ്മാൻ ഷാജി .എം. എച്ച്, പി. എം. അ മീൻ, റിയാസ് ഖാദർ ഷഫീഖ് തുടങ്ങി വിവിധ ജമാ അത്ത്കളുടെ ഭാരവാഹികൾ സംഘടനാ പ്രതിനിധികൾ നേതൃത്വം നൽകി.