തിരുവല്ല: പൈതൃക് യോഗാദ്ധ്യാപക സംഗമം ഇന്നും നാളെയും മതിൽഭാഗത്ത് സ്വാമി പുരുഷോത്തമാനന്ദ ആശ്രമത്തിൽ നടക്കും. ഇന്ന് രാവിലെ 10.30 ന് ഇൻഡ്യാ യോഗാ അസോസിയേഷൻ സെക്രട്ടറിയും നെയ്യാർ ഡാം ശിവാനന്ദയോഗ വേദാന്ത ധന്വന്തരി ആശ്രമം ഡയറക്ടറുമായ ഡോ. നടരാജ് ഉദ്ഘാടനം ചെയ്യും. എടവനക്കാട് അഗസ്ത്യ സിദ്ധ വൈദ്യാശ്രമത്തിലെ സ്വാമി ഗോരഖ് നാഥ്‌, സൈക്കോളജി കൺസൽട്ടൻറ് ഡോ. എച്ച്. വിജയൻപിള്ള, അരുൺകുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് ഭജന, ചർച്ച എന്നിവ നടക്കും. നാളെ രാവിലെ ആറുമുതൽ പൈതൃക് പ്രസിഡന്റ് കൈതപ്രം വാസുദേവൻ നമ്പൂതിരി, ജോ. സെക്രട്ടറി ദിനചന്ദ്രൻ, സ്‌കൈ യോഗ സംസ്ഥാന സെക്രട്ടറി ഡൊമിനിക് എന്നിവർ ക്ലാസ്സെടുക്കും.