14-samuel-kizhakupuram

പത്തനംതിട്ട: ജില്ലാ ശുദ്ധജല അലങ്കാര മത്സ്യ കർഷക ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അലങ്കാര മത്സ്യകർഷക സംഗമവും സെമിനാറും സഹകരണ സംഘം വൈസ് പ്രസിഡന്റ് സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം സുമതി സിംഗ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ സജി കോട്ടയ്ക്കാട്, സുലോചനൻ, തുളസി ദേവരാജൻ, സംഘം സെക്രട്ടറി തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
അലങ്കാര മത്സ്യകൃഷി, അനന്ത സാദ്ധ്യതകളും നൂതന രീതികളും എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറിൽ ഫിഷറീസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ വി.കെ.രാജൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ക്ലാസ്സ് നയിച്ചു.