പന്തളം: ഉള്ളന്നൂർ വിളയാടിശ്ശേരിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വൃശ്ചിക സംക്രമ മഹോത്സവം 15,16 തീയതികളിൽ തന്ത്രി ശിവ ശർമ്മൻ, മേൽശാന്തി എം.ആർ.രാജേഷ് എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും. 15ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യ പൂജ, 7 ന് കാരയ്ക്കാട് തെക്ക് മണ്ണാറക്കോട് 1268ാം എസ്.എൻ.ഡി.പി വനിതാ സംഘത്തിന്റെ തിരുവാതിര, 8ന് സാംസ്‌കാരിക സമ്മേളനവും അനുമോദനവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വിളയാടിശ്ശേരിൽ ശ്രീഭദ്രകാളി ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ജി.രാമരാജൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. പുസ്തക പ്രകാശനം പ്രൊഫ.കെ.ശശികുമാർ നിർവ്വഹിക്കും. വാവ സുരേഷ് മുഖ്യാതിഥിയായിരിക്കും.പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അവാർഡുകൾ വിതരണം ചെയ്യും. വി. മനു, അഡ്വ.വി.വേണു, തങ്കമ്മ, ലീലാ രാധാകൃഷ്ണൻ, ബി.ഹരികുമാർ,എം.ജി.ശശിധരൻ, കെ.എൻ.സോമരാജൻ, പി.എൻ. സുരേഷ്, ആർ.ആർ.സുരേഷ് ബാബു എന്നിവർ പ്രസംഗിക്കും.
16ന് രാവിലെ 5.15ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6ന് പൊങ്കാല, 7ന് പൊങ്കാല എഴുന്നെള്ളത്ത്, 8ന് ഭാഗവത പാരായണം, 8.15ന് പറയിടീൽ 9.30ന് അഭിഷേകം, 12ന് കാവിൽ പൂജ,സർപ്പം പാട്ട്, 1ന് സമൂഹസദ്യ. വൈകിട്ട് 4ന് ചന്ദനച്ചാർത്ത്, തട്ടുമാല, 5ന് മണ്ണാറക്കോട് 1326ാം എസ് .എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിൽ നിന്ന് ഘോഷയാത്ര, 6.30ന് ദീപക്കാഴ്ച, 7.30ന് സോപാന സംഗീതം, 7.45ന് അൻപൊലി, 8ന് വിളക്കെഴുന്നള്ളിപ്പ്, 8.15ന് കെ.ജി.ജയനെ (ജയ വിജയാ) പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ ആദരിക്കും. തുടർന്ന് കലാരത്‌നസന്ധ്യ.