കോന്നി: പൗരത്വഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കോന്നി ഏരിയ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോന്നി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മി​റ്റി അംഗം മലയാലപ്പുഴ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേ​റ്റംഗം പി.ജെ.അജയകുമാർ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ ,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് .ജി.നായർ, ഏരിയാ ആക്ടിംഗ് സെക്രട്ടറി ശ്യാംലാൽ,ഏരിയ കമ്മി​റ്റിയംഗങ്ങളായ തുളസീമണിയമ്മ, എം.അനീഷ് കുമാർ, ടി.രാജേഷ് കുമാർ,എം.എസ്. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.